ഇന്നലെ ബെംഗളൂരുവില്‍ പിടിയിലായ സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി എന്‍ഐഎ സംഘം കേരളത്തിലെത്തി. പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുമായി പുറപ്പെട്ട എന്‍ഐഎ സംഘമാണ് അല്‍പസമയം മുന്‍പ് വാളയാര്‍ കടന്ന് കേരളത്തിലേക്ക് പ്രവേശിച്ചത്.എഎസ്പി ഷൌക്കത്തലിയുടെ നേതൃത്വത്തിലാണ് എന്‍ഐഎ സംഘമാണ് പ്രതികളുമായി വരുന്നത്. ഉച്ചയോടെ പ്രതികളെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വപ്ന കേരളത്തില്‍ നിന്ന് ഹോട്ട് സ്പോട്ടായ ബെംഗളൂരുവിലേക്ക് സഞ്ചരിച്ചതിനാല്‍ ഇവരെ ക്വാറന്‍റീന്‍ ചെയ്യണ്ടേി വരും
പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ബെംഗളൂരുവില്‍ നിന്നും പ്രതികളുമായി എന്‍ഐഎ സംഘം കേരളത്തിലേക്ക് പുറപ്പെട്ടത്. വാളയാര്‍ മുതല്‍ കൊച്ചി വരെ കേരളാ പൊലീസ് ഇവര്‍ക്ക് സുരക്ഷയൊരുക്കും. മൂന്ന് മണിയോടെ പ്രതികളെ കൊച്ചിയില്‍ എത്തിച്ച് മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കും തുടര്‍ന് കൊവിഡ് പരിശോധനയ്ക്കായി കൊവിഡ് കെയര്‍ സെന്‍ററിലേക്ക് മാറ്റും.
സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ സ്വപ്ന സുരേഷും സന്ദീപും ബംഗളൂരുവില്‍ എത്തിയത് രണ്ടു ദിവസം മുന്‍പാണ്. റോഡ് മാര്‍ഗ്ഗം കാറിലായിരുന്നു സംഘത്തിന്‍റെ യാത്ര. നാലാം പ്രതി സന്ദീപാണ് കാറോടിച്ചിരുന്നത്. ഇവരുടെ കൂടെ സ്വപ്നയുടെ ഭര്‍ത്താവും മക്കളും ഒപ്പമുണ്ടായിരുന്നു. യാത്രാമധ്യേ പലയിടങ്ങളിലും ഇവര്‍ താമസിച്ചിരുന്നതായും സൂചനയുണ്ട്. ബംഗളൂരുവില്‍ ആദ്യം താമസിച്ചത് ബിടിഎം ലേ ഔട്ടിലെ ഹോട്ടലിലാണ്. പിന്നീട് കോറമംഗലയിലെ ഒക്ടേവ് ഹോട്ടലിലേക്ക് മാറി. പാസ്പോര്‍ട്ടുകളും മൊബൈലുകളും 2.5 ലക്ഷം രൂപയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.ബംഗളൂരുവില്‍ നിന്ന് പ്രതികള്‍ രാജ്യം വിടാന്‍ പദ്ധതിയിട്ടെന്ന് സൂചനയുണ്ട്.രണ്ടരലക്ഷം രൂപയും തിരിച്ചറിയല്‍ കാര്‍ഡും പാസ്പോര്‍ട്ടും മൂന്ന മൊബൈല്‍ ഫോണും ഇവരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അതേ സമയം സന്ദീപ് നായരുടെ ഫോണ്‍കോളാണ് പ്രതികളെ കുടുക്കിയതെന്നാണ് സൂചന. കസ്റ്റംസ് സന്ദീപിന്‍റെ വീട്ടില്‍ പരിശോധന നടത്തുന്ന സമയം സഹോദരനെ സന്ദീപ് ഫോണില്‍ വിളിച്ചു. ഇതാണ് സ്വപ്നയിലേക്കും സന്ദീപിലേക്കും എത്താന്‍ വഴി തുറന്നത്.എന്‍.ഐ.എ ഹൈദരാബാദ് യൂനിറ്റാണ് ഇവരെ പിടികൂടിയത്.