മുഖ്യമന്ത്രിയുടെ കത്ത് ചെപ്പടി വിദ്യ എന്ന് കെ സുരേന്ദ്രൻ. ജനങ്ങളെ കബളിപ്പിക്കാൻ ആണ് കേന്ദ്ര സർക്കാറിന് മുഖ്യമന്ത്രി കത്തയച്ചത്. അന്വേഷണം സിബിഐക്ക് വിടാൻ സർക്കാർ മടിക്കുന്നത് എന്തിനെന്നും സുരേന്ദ്രൻ ചോദിക്കുന്നു.
അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടേയുടെയും കൊള്ളയുടെയും താവളമാണെന്ന് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ എല്ലാ കൊള്ളയുടെയും പ്രഭവ കേന്ദ്രമായി ഓഫീസ് മാറി. എം ശിവശങ്കറെ മാറ്റിനിർത്തിയത് കൊണ്ട് കാര്യമില്ല. മുഖ്യമന്ത്രി രാജിവെക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ശിവശങ്കറിനെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.