കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതിക്ക് തീവ്രവാദബന്ധമെന്ന് എന്‍ഐഎ. മുഹമ്മദ് അലി അധ്യാപകന്റെ കൈവെട്ടു കേസില്‍ കുറ്റവിമുക്തനാണെന്ന് എന്‍ഐഎ കോടതിയില്‍ അറിയിച്ചു. കേസില്‍ കസ്റ്റംസ് പിടിച്ചെടുത്ത ഡേറ്റ ലഭിച്ചിട്ടില്ലെന്ന് എന്‍ഐഎ അറിയിച്ചു. ഇത് ലഭ്യമാകാന്‍ സമയമെടുക്കുമെന്ന് എന്‍ഐഎ കോടതിയില്‍ പറഞ്ഞു.
ഇതിനിടെ, കേസില്‍ സ്വപനയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് എന്‍ഐഎ കോടതി വ്യാഴാഴ്ച്ചത്തേക്ക് മാറ്റി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസില്‍ സന്ദീപ് നായരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് നാളത്തേക്ക് മാറ്റിയത്. ഭാവിയില്‍ സ്വര്‍ണം കടത്താനും പ്രതികള്‍ ആസൂത്രണം നടത്തിയിരുന്നതായി എന്‍ഐഎ അറിയിച്ചു. ഇതിനായി സരിത് രേഖകള്‍ തയ്യാറാക്കിയിരുന്നു. ഇത് സംബന്ധിച്ച ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു.
അതേസമയം, സ്വര്‍ണക്കടത്ത് കേസ് അന്വേഷണം നിലവില്‍ തൃപ്തികരമെന്ന് കോടതി അറിയിച്ചു.