സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്ന് സ്വപ്‌ന സുരേഷ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള രാഷ്ട്രീയവിരോധനത്തിന് തന്നെ ബലിയാടാക്കുകയാണ്. കോണ്‍സുലേറ്റില്‍ നിന്ന് പറഞ്ഞിട്ടാണ് കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചത്. മാധ്യമങ്ങള്‍ കഥ മെനയുന്നു. എന്‍ഐഎ അടിസ്ഥാന രഹിത കേസ് ചുമത്തുന്നതെന്നും സ്വപ്‌ന പറഞ്ഞു. എന്‍ഐഎ കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് സ്വപ്‌നയുടെ വാദങ്ങള്‍.
കേന്ദ്രസര്‍ക്കാരും സംസ്ഥാനവും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് എന്‍ഐഎ അന്വേഷണം വന്നത്. സ്വര്‍ണക്കടത്തിനായി പണം സമാഹരിച്ചതിലോ സംവിധാനം ഒരുക്കിയതിലോ തനിക്ക് പങ്കില്ലെന്ന് സ്വപ്‌ന പറഞ്ഞു. അറബി അടക്കമുള്ള ഭാഷകള്‍ അറിയാം. ഭാഷാ പരിജ്ഞാനം കൊണ്ടാണ് യുഎഇ എംബസിയില്‍ ജോലി ലഭിച്ചത്. ബാഗില്‍ സ്വര്‍ണം ഉണ്ടെന്ന് അറിയില്ലായിരുന്നുവെന്നും സ്വപ്‌ന ജാമ്യാപേക്ഷയില്‍ പറഞ്ഞു.










