കൊച്ചി: സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് പങ്കില്ലെന്ന് സ്വപ്‌ന. ശിവശങ്കറുമായി സൗഹൃദം മാത്രമാണെന്നും സ്വപ്‌ന പറഞ്ഞു. വിദേശ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ പ്രതികൂട്ടിലാക്കുന്നതാണ് സ്വപ്‌നയുടെ മൊഴി. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ട്. കോണ്‍സുലര്‍ ജനറലും അറ്റാഷെയും സഹായിച്ചു. ഓരോ കടത്തിനും 1500 ഡോളര്‍ വീതം ഇരുവര്‍ക്കും പ്രതിഫലം നല്‍കി.
കോവിഡ് തുടങ്ങിയപ്പോള്‍ കോണ്‍സുല്‍ ജനറല്‍ നാട്ടിലേക്ക് മടങ്ങി. തുടര്‍ന്നാണ് അറ്റാഷെ സ്വര്‍ണക്കടത്തില്‍ പങ്കാളിയായത്. 2019 ജൂലൈ മുതല്‍ ഈ വര്‍ഷം ജൂണ്‍ വരെ 18 തവണ സ്വര്‍ണം കടത്തിയെന്ന് സ്വപ്‌ന പറഞ്ഞു.











