തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കര്‍ ചോദ്യം ചെയ്യലിന് വേണ്ടി കസ്റ്റംസ് ഓഫീസില്‍ ഹാജരായി. ഉദ്യോഗസ്ഥര്‍ ശിവശങ്കറിന്റെ വീട്ടില്‍ എത്തി നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് തിരുവനന്തപുരത്തെ ഓഫീസില്‍ എത്തിയത്. എയര്‍ കാര്‍ഗോ കമ്മീഷണര്‍ രാമമൂര്‍ത്തി നേരിട്ടെത്തിയാണ് നോട്ടീസ് നല്‍കിയത്.
അതേസമയം, സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അറസ്റ്റിലാകുന്നതിന് മുന്‍പ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തള്ളിയത്. അതേസമയം സ്വപ്‌ന സുരേഷും സന്ദീപും വൈദ്യ സഹായം ആവശ്യപ്പെട്ടു.പ്രതികള്‍ വൈദ്യ സഹായം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് എന്‍ഐഎ ഓഫീസില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാരെത്തിയിട്ടുണ്ട്.
മാനസിക സമ്മര്‍ദമെന്നാണ് പ്രതികള്‍ പറഞ്ഞിരിക്കുന്നത്. ബിപിക്കും ടെന്‍ഷനും മരുന്ന് വേണമെന്ന് സ്വപ്‌ന ആവശ്യപ്പെട്ടു.