തിരുവനന്തപുരം: സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞെന്ന് കെ സുരേന്ദ്രൻ. മുഖ്യമന്ത്രി അറിയാതെ സെക്രട്ടറി എങ്ങനെ പ്രവർത്തിക്കും. മാധ്യമ ഉപദേഷ്ടാവിന്‍റെ പങ്കും അന്വേഷിക്കണം. സ്വപ്ന സുരേഷിനെ അറിയില്ലെന്ന് എങ്ങനെ മുഖ്യമന്ത്രിക്ക് പറയാനാവും. സ്പേസ് കോൺക്ലേവിന്‍റെ മുഖ്യസംഘാടകയായിരുന്നു അവർ. സ്റ്റേറ്റ് കാറിൽ സ്വർണം കടത്തിയത് അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
സ്വർണക്കടത്തിൽ ദിലീപ് രാഹുലനും പങ്കെന്ന് എം. ടി രമേശ് ആരോപിച്ചു. ലാവ്‌ലിൻ കേസിൽ ആരോപണവിധേയനാണ് രാഹുലനെന്നും രമേശ് പറഞ്ഞു.
അതേസമയം, സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി രാജിവെക്കണം.മുഖ്യമന്ത്രി കണ്ണടച്ച് പാലുകുടിക്കുകയായിരുന്നു.മുഖ്യമന്ത്രിയുടെ ഓഫീസ് സിബിഐ അന്വേഷണ പരിധിയിൽ ഉൾപ്പെടണം.പല അഴിമതികളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് ചെന്നിത്തല പറഞ്ഞു. സ്വപനയ്ക്ക് സർക്കാരുമായി അടുത്ത ബന്ധമുണ്ട്.സ്പേസ് കോൺഫറൻസിന്റെ സംഘാടക സ്വപ്നയായിരുന്നു.മുഖ്യസംഘാടകയെ അറിയില്ലെന്ന് പറയാൻ കഴിയുമോ.സർക്കാർ വാഹനങ്ങളിൽ സ്വർണം കടത്തിയ വാർത്തകൾ അന്വേഷിക്കണം.കേരള പോലീസ് സ്വർണക്കടത്ത് കേസിൽ കുറ്റകരമായ വീഴ്ച വരുത്തിയെന്നും ചെന്നിത്തല പറഞ്ഞു.