ചികിത്സയില്‍ കഴിയുന്ന വിദേശ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയ്‌ഘോഷിനെ എന്‍ഐഎ സംഘം കണ്ടു. ജയ്‌ഘോഷിന്റെ മൊഴി എടുത്തു. നയതന്ത്ര ബാഗ് വാങ്ങാന്‍ പോയ വാഹനത്തില്‍ ജയഘോഷും ഉണ്ടായിരുന്നു. കോണ്‍സുലേറ്റ് വാഹനത്തില്‍ സരിത്തിനൊപ്പമാണ് പോയത്. ബാഗില്‍ സ്വര്‍ണം എന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന് ജയ്‌ഘോഷ് മൊഴി നല്‍കി. ഇത് ചോദിക്കാനാണ് സ്വപ്നയെ വിളിച്ചതെന്നും ജയ്‌ഘോഷ് എന്‍ഐഎയോട് പറഞ്ഞു. അതേസമയം ജയ്‌ഘോഷിന്റെ മൊഴി പൂര്‍ണമായും അന്വേഷണ സംഘം വിശ്വസിച്ചിട്ടില്ല. വീണ്ടും ഗണ്‍മാനെ ചോദ്യം ചെയ്‌തേക്കും.
അതേസമയം, എന്‍ഐഎ സംഘം അറ്റാഷെ താമസിച്ച ഫ്‌ളാറ്റിലെത്തി സെക്യുരിറ്റിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. തിരുവനന്തപുരത്തെ ഫ്‌ളാറ്റിലെ സന്ദര്‍ശക രജിസ്റ്ററും പരിശോധിച്ചു.
സ്വര്‍ണക്കടത്തില്‍ അന്വേഷണം വിമാനകമ്പനി ജീവനക്കാരിലേക്കും നീങ്ങുകയാണ്.ഇവരുടെ
മൊഴിയെടുക്കും. തിരുവനന്തപുരം എയര്‍പോര്‍ട്ട് മാനേജരുടെ മൊഴി ആദ്യമെടുക്കും. ഫൈസല്‍ ഫരീദ് ഹാജരാക്കിയ അറ്റാഷെയുടെ കത്ത് വ്യാജമെന്നാണ് നിഗമനം. കത്തില്‍ കോണ്‍സുലേറ്റിന്റെ മുദ്രയോ ഒപ്പോ ഇല്ല. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ എങ്ങനെ ബാഗ് അയച്ചെന്ന് അന്വേഷിക്കും. വിമാന ജീവനക്കാരുടെ സഹായം റാക്കറ്റിന് ലഭിച്ചെന്നാണ് നിഗമനം.