കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ ഗണ്‍മാനെ കസ്റ്റംസ് വീണ്ടും ചോദ്യംചെയ്യും. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്താന്‍ ഗണ്‍മാന്‍ ജയഘോഷിന് നോട്ടീസ് നല്‍കുമെന്ന് കസ്റ്റംസ് അറിയിച്ചു. വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടിയതിനു ശേഷം ജയഘോഷ് സ്വപ്‌നയെയും സരിത്തിനെയും എന്തിന് വിളിച്ചുവെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി കടത്തിയ സ്വര്‍ണം പിടികൂടിയതിന് ശേഷം ജൂലൈ ഒന്നുമുതല്‍ നാലുവരെയാണ് ജയഘോഷ് സ്വപ്‌നയെയും സരിത്തിനെയും വിളിച്ചത്. അതേസമയം കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ക്ലിയറിങ് ഏജന്‍സ് അസോസിയേഷന്‍ നേതാവിനെ കസ്റ്റംസ് വീണ്ടും ചോദ്യംചെയ്യും. സ്വപ്‌നയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളില്‍ വ്യക്തത വരുത്താനാണ് നേതാവിനെ വീണ്ടും ചോദ്യംചെയ്യുന്നത്.