കൊച്ചി: സ്വപനയുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റി. അടുത്ത മാസം നാലാം തിയതി ഹര്‍ജി പരിഗണിക്കുന്നത് മാറ്റി. അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന് വെള്ളക്കെട്ട് കാരണം കോടതിയില്‍ എത്താനായില്ല. കേസെടുക്കാന്‍ എന്‍ഐഎ തിടുക്കം കാട്ടിയെന്ന് സ്വപ്‌നയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
സ്വര്‍ണക്കടത്തിന് തീവ്രവാദബന്ധം ഉണ്ടോയെന്ന് എന്‍ഐഎ കോടതി ആരാഞ്ഞു. തീവ്രവാദബന്ധം സംബന്ധിച്ചുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.സ്വര്‍ണക്കടത്തില്‍ കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പട്ടികയായി നല്‍കാനാണ് നിര്‍ദേശം.
അതേസമയം, വ്യാജബിരുദ കേസിലും സ്വപ്നയെ പോലീസ് അറസ്റ്റ് ചെയ്യും. ഇതിന് എന്‍ഐഎ കോടതി അനുമതി നല്‍കി. കസ്റ്റംസ് കാലാവധി കഴിഞ്ഞ ശേഷം അറസ്റ്റ് ചെയ്യാനാണ് അനുമതി നല്‍കിയത്.