ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് വിവാദത്തില്‍ സര്‍ക്കാന് പിന്തുണയുമായി പോളിറ്റ് ബ്യൂറോ. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി സിപിഐഎം കേന്ദ്രകമ്മിറ്റി പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ് ബിജെപിയും യുഡിഎഫും സര്‍ക്കാരിനെതിരെ ഉപയോഗിക്കുന്നു. അന്വേഷണം സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതല്ല. എന്‍ഐഎ അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. യുഡിഎഫിന്റെയും ബിജെപിയുടെയും വിനാശകരമായ നീക്കത്തെ ജനങ്ങള്‍ പരാജയപ്പെടുത്തുമെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി പറഞ്ഞു.
പാര്‍ട്ടി ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കുന്നില്ല. സ്വര്‍ണക്കടത്ത് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.










