കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രി പിണറായി വിജയനെ പ്രധാന എതിര്‍കക്ഷിയാക്കി ഒരു മാധ്യമപ്രവര്‍ത്തകന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
മുഖ്യമന്ത്രിയും എം.ശിവശങ്കറും ആരോപണ വിധേയരായ സ്വര്‍ണക്കടത്ത്, സ്പ്രിംക്ലര്‍, ബെവ്‌കോ ആപ്പ്, ഇ-മൊബിലിറ്റി കണ്‍സള്‍ട്ടന്‍സി തുടങ്ങിയ ഇടപാടുകളെക്കുറിച്ച് സിബിഐ, കസ്റ്റംസ്, എന്‍ഐഎ എന്നിവര്‍ പോലീസിന്റെ സഹകരണത്തോടെ അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
എന്നാല്‍ സ്വര്‍ണക്കടത്ത് കേസ് നിലവില്‍ എന്‍ഐഎ അന്വേഷിക്കുകയാണെന്നും അതുകൊണ്ട് വിഷയത്തില്‍ ഇടപെടില്ലെന്നു പറഞ്ഞ ഹൈക്കോടതി എന്‍ഐഎക്ക് കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കണെന്നും വ്യക്തമാക്കി.