കൊച്ചി: സ്വര്‍ണക്കടത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് എന്‍ഐഎ. സ്വര്‍ണത്തിന്റെ ഉറവിടവും പണം എവിടെപ്പോയെന്നും അന്വേഷിക്കണം. സ്വപ്‌നയുടെയും സന്ദീപിന്റെയും കസ്റ്റഡി അപേക്ഷയില്‍ ആയിരുന്നു എന്‍ഐഎയുടെ പരാമര്‍ശം. സ്വപ്‌നയ്ക്കും സന്ദീപിനും എതിരെ കൂടുതല്‍ തെളിവുകള്‍ ഇന്ന് കൈമാറും. തെളിവുകള്‍ ഹാജരാക്കാന്‍ ഇന്നലെ കോടതി ആവശ്യപ്പെട്ടിരുന്നു.
കേസില്‍ പ്രതിയായ റമീസ് അറസ്റ്റിലായിട്ടുണ്ട്. സന്ദീപിന് മുകളിലുള്ള കണ്ണിയാണ് റമീസെന്ന് കസ്റ്റംസ് പറയുന്നു. കള്ളക്കടത്ത് സ്വര്‍ണം ജ്വല്ലറികള്‍ക്ക് നല്‍കുന്നത് റമീസ് ആണ്. കൊടുവള്ളിയിലെ സ്വര്‍ണ വില്‍പ്പനയ്ക്ക് തെളിവുണ്ടെന്നും കസ്റ്റംസ് പറയുന്നു.
അതേസമയം, സന്ദീപിന്റെ ആഢംബര കാര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രേഖകളും കാറുകളും കൊച്ചിയിലെത്തിക്കും.