തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും സംസ്ഥാനത്ത് പരക്കെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി.
ഇതിനിടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മഹിള മോര്‍ച്ചക്കാര്‍ സെക്രട്ടേറിയറ്റ് കോമ്പൗണ്ടില്‍ കയറി മഹിളമോര്‍ച്ച പ്രതിഷേധം നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് ബ്ലോക്കിന് സമീപം പ്രതിഷേധക്കാര്‍ എത്തി.
കണ്ണൂരില്‍ യുവമോര്‍ച്ചക്കാര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.