വടക്കാഞ്ചേരി ലൈഫ് മിഷന്‍ കരാറുകാരന്‍ പണം നല്‍കിയെന്ന് സ്വപ്‌ന. കോണ്‍സല്‍ ജനറല്‍ ഒരു വിഹിതം തനിക്ക് നല്‍കി. ലോക്കറിലുണ്ടായിരുന്നത് ഈ പണമാണ്. കള്ളപ്പണമല്ലെങ്കില്‍ ലോക്കറില്‍ സൂക്ഷിച്ചതെന്തിനെന്ന് കോടതി ചോദിച്ചു. ലോക്കറിലേത് വിവാഹത്തിന് വാങ്ങിയ സ്വര്‍ണമല്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞു.
ലൈഫ് മിഷന്‍ കരാറുകാരനോട് ശിവശങ്കറിനെ കാണാന്‍ കോണ്‍സല്‍ ജനറല്‍ പറഞ്ഞു. ഇതില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞു.
അതേസമയം, ലോക്കറിലേത് സ്വര്‍ണക്കടത്ത് പണമല്ലെന്ന് സ്വപ്‌ന പറഞ്ഞു. പത്തൊന്‍പത് വയസ്സുമുതല്‍ വലിയ തസ്തികകളില്‍ ജോലിചെയ്തിരുന്നുവെന്ന് സ്വപ്‌ന. അതിനാല്‍ ലോക്കറിലെ പണം സ്വര്‍ണക്കടത്ത് പണമായി കാണാനാകില്ലെന്ന് സ്വപ്ന കോടതിയില്‍ പറഞ്ഞു.
യൂണിടാക് സ്വപ്‌നയ്ക്ക് ആറ് ശതമാനം കമ്മിഷന്‍ നല്‍കിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു.. ഇതിന് ശേഷം യൂണിടാക് പ്രതിനിധികള്‍ കോണ്‍സൂല്‍ ജനറലിനെ കണ്ടു. കോണ്‍സുല്‍ ജനറല്‍ എം ശിവശങ്കറിനെ കാണാന്‍ യൂണിടെക് പ്രതിനിധികളോട് നിര്‍ദേശിച്ചുവെന്ന് ഇ.ഡി. കള്ളപ്പണം വെളുപ്പിക്കലില്‍ സ്വപ്‌നയ്ക്ക് പങ്ക് വ്യക്തമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോലും സ്വപ്‌നയ്ക്ക് സ്വാധീനമുണ്ട്. ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളാണ് സ്വപ്‌ന ചെയ്തത്. ഈ ഘട്ടത്തില്‍ ജാമ്യം നല്‍കരുതെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു. സ്വപ്‌നയുടെ ജാമ്യാപേക്ഷയില്‍ വിധി ഓഗസ്റ്റ് 21ലേക്ക് മാറ്റി.