തിരുവനന്തപുരം: കേരളത്തിലേക്കുള്ള സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രമുഖ മലയാളി വ്യവസായി എന്ന് കെ.ടി റമീസ്. ‘ദാവൂദ് അല്‍ അറബി’യെന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്. 12 തവണ ദാവൂദിന് വേണ്ടി സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ ഇയാള്‍ തന്നെയാണെന്നും കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ റമീസ് പറഞ്ഞു.
നാല് തവണ സ്വര്‍ണം വന്നത് കൊല്‍ക്കത്ത സ്വദേശി മുഹമ്മദ് എന്നയാളുടെ പേരിലാണ്. അഞ്ചാം തവണ സ്വര്‍ണം എത്തിയപ്പോള്‍ കാര്‍ഗോ വിഭാഗത്തിന് സംശയം തോന്നി തിരിച്ചയച്ചു. പിന്നീട് ദാവൂദ് അല്‍ അറബിയെന്ന ആളാണ് സ്വര്‍ണ അയച്ചതെന്നും റമീസ് മൊഴി നല്‍കി.











