കൊച്ചി: സ്വര്‍ണവില കുറയുന്നു. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 37,600 രൂപയായി. 4700 രൂപയാണ് ഗ്രാമിന്റെ വില. അതേസമയം, തൃശ്ശൂരിലെ തീരദേശമേഖലകളില്‍ നിരക്കില്‍ വ്യത്യാസമുണ്ട്. പവന് 36,800 രൂപയാണ് ഇവിടത്തെ വില. കേരളത്തിന് പുറത്താണെങ്കില്‍ ജിഎസ്ടി ഉള്‍പ്പടെ ഗ്രാമിന് 4,800 രൂപയാണ് ജ്വല്ലറികള്‍ ഈടാക്കുന്നത്.
ആഗോള വിപണിയില്‍ ഔണ്‍സിന് 1,964 രൂപ നിലവാരത്തിലാണ് വ്യാപാരം. ഈ മാസം ആദ്യം ഒരു പവന്‍ സ്വര്‍ണത്തിന് 42,000 രൂപ വരെ എത്തിയിരുന്നു.