സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുതിച്ചുയരുന്നു. എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 200 രൂപ കൂടി 36,320 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4540 രൂപയുമാണ് വില. അതേസമയം ഇന്നലെ സ്വര്‍ണ്ണ വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 36,120 രൂപയായിരുന്നു ഇന്നലത്തെ വിപണി നിരക്ക്. ജനുവരി ഒന്നിനായിരുന്നു ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് കോവിഡ് പ്രതിസന്ധി തുടരുന്നതും രൂപയുടെ മൂല്യം കുറഞ്ഞതുമാണ് വില വര്‍ധനയ്ക്ക് കാരണം. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇന്ത്യ 213 ടണ്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്തിട്ടുണ്ട്.


















