തിരുവനന്തപുരം: തുടര്‍ച്ചയായ അഞ്ച് ദിവസം വില ഇടിഞ്ഞ ശേഷം ഇന്ന് സ്വര്‍ണത്തിന് വിലകൂടി. പവന് 240 രൂപ കൂടിയപ്പോള്‍ വില 35,240 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കൂടി 4,405 രൂപയിലുമാണ് വ്യാപാരം. ഇനിയും വിലകുറയുമെന്ന് കരുതി കാത്തിരുന്നവര്‍ക്ക് തിരിച്ചടിയാണ് ഇന്നത്തെ വില വര്‍ധന.
സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചെന്ന ബജറ്റ് പ്രഖ്യാപനത്തെ തുടര്‍ന്നാണ് വിലയിടിഞ്ഞത്. അഞ്ചു ദിവസത്തിനിടെ പവന് 1800 രൂപയുടെ കുറവ് രേഖപ്പെടുത്തി.
















