കൊച്ചി: ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകുന്നത്. പവന് 80 രൂപ വര്‍ധിച്ച് 37,440 രൂപയാണ് വിപണി നിരക്ക്. ഗ്രാമിന് പത്ത് രൂപ വര്‍ധിച്ച് 4680 രൂപയായി.
കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് നിരക്ക് രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 5250 രൂപയും പവന് 42000 രൂപയുമായിരുന്നു. എക്കൊല്ലെത്തെക്കാളും സ്വര്‍ണ വിലയില്‍ വര്‍ധവന് ഉണ്ടായ വര്‍ഷമായിരുന്നു 2020. കഴിഞ്ഞ ജനുവരി ഒന്നിന് പവന് 29000 രൂപയായിരുന്ന സ്വര്‍ണവില എട്ട് മാസം കൊണ്ട് 13000 രൂപ ഉയര്‍ന്ന് 42000 രൂപയിലെത്തി.