കൊച്ചി: റെക്കോഡുകള്‍ തിരുത്തിക്കുറിച്ച് സ്വര്‍ണ്ണവില പുതിയ ഉയരത്തില്‍. ഒരു പവന് 520 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണം വാങ്ങാന്‍ ഇനി 37,280 രൂപ നല്‍കണം. അതേസമയം ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 65 രൂപ ഉയര്‍ന്ന് 4,660 രൂപയായി.
ഒരു മാസത്തിനിടെ സ്വര്‍ണ്ണവിലയില്‍ ആയിരം രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഈ മാസം തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 36,160 രൂപയായിരുന്നു. ഒരുഘട്ടത്തില്‍ 35,800 രൂപയിലേക്ക് താഴ്‌ന്നെങ്കിലും പിന്നീട് പടിപടിയായി ഉയരുകയായിരുന്നു.
സ്വര്‍ണ്ണവിലയില്‍ ഇന്നലെ 160 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇന്ന് 520 രൂപ കൂടി വര്‍ധിച്ചതോടെ രണ്ടു ദിവസം കൊണ്ട് സ്വര്‍ണ്ണ വിലയില്‍ 680 രൂപ ഉയര്‍ന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ ഒഴുകി എത്തുന്നതാണ് സ്വര്‍ണ്ണ വില ഗണ്യമായി ഉയരാന്‍ കാരണം.