കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ റെക്കോര്‍ഡ് മുന്നേറ്റം. എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 36,680 രൂപയും ഗ്രാമിന് 4585 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്.
ജനുവരി ഒന്നിനായിരുന്നു ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരുന്നത്. കോവിഡ് പ്രതിസന്ധി തുടരുന്നതും രൂപയുടെ മൂല്യം കുറഞ്ഞതുമാണ് വില വര്‍ധനയ്ക്ക് കാരണം.


















