കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4385 രൂപയും പവന് 35080 രൂപയുമായി. ഏതാനും ദിവസത്തെ വിലയിടിവിന് ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് വില വീണ്ടും ഉയരാന്‍ തുടങ്ങിയത്. ശനിയാഴ്ച പവന് 200 രൂപ വര്‍ധിച്ച് 34600 രൂപയില്‍ എത്തിയിരുന്നു. ഇതിന് ശേഷം തിങ്കളാഴ്ച വില മാറ്റമില്ലാതെ തുടരുകയായിരുന്നു.