കൊച്ചി: സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാംദിവസവും കുറവ് രേഖപ്പെടുത്തി. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 38,000 രൂപയായി.
ഓഗസ്റ്റ് ആദ്യവാരം 42,000 രൂപയിലെത്തിയ സ്വര്‍ണവില അവസാന വാരത്തില്‍ എത്തിനില്‍ക്കുമ്പോള്‍ 4,000 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിലയിലുണ്ടായ ഇടിവാണ് സ്വര്‍ണത്തിന് സംസ്ഥാത്തും വില കുറയാന്‍ കാരണമായത്.












