കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 37,600 രൂപയാണ് ഇന്നത്തെ വിപണി വില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4700 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. നവംബര്‍ ഒമ്പതിനായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് (38,880 ) രേഖപ്പെടുത്തിയത്.












