കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇന്ന് നേരിയ കുറവ്. പവന് 160 രൂപ കുറഞ്ഞ് 35,800 രൂപയുമായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 4,475 രൂപയായി. കഴിഞ്ഞ വെള്ളിയാഴ്ച്ച സ്വര്‍ണ്ണ വിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയ ശേഷം മാറ്റമില്ലാതെ തുടരുകയായിരുന്നു.














