കെ.അരവിന്ദ്
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സോവറെയ്‌ന്‍ സ്വര്‍ണ ബോണ്ടുകളുടെ ഏഴാമത് ഘട്ടം വില്‍പ്പന തുടങ്ങി. ഒക്‌ടോബര്‍ 12 മുതല്‍ 16 വരെയാണ് വില്‍പ്പന. 5051 രൂപയാണ് ഒരു ഗ്രാമിന്റെ വില. ഡിജിറ്റലായി അപേക്ഷിക്കുന്നവര്‍ക്ക് 50 രൂപയുടെ കിഴിവ് ലഭിക്കും.
വ്യക്തികള്‍ക്ക് നടത്താവുന്ന കുറഞ്ഞ നിക്ഷേപം ഒരു ഗ്രാമാണ്. പരമാവധി നാല് കിലോഗ്രാം വരെ നിക്ഷേപിക്കാം. നടപ്പു സാമ്പത്തിക വര്‍ഷം അഞ്ച് ഘട്ടങ്ങളിലായി ഇനിയും സോവറെയ്‌ന്‍ സ്വര്‍ണ ബോണ്ടുകളുടെ വില്‍പ്പന നടത്തുമെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചിരിക്കുന്നത്.
നിക്ഷേപ കാലയളവ് അവസാനിപ്പിക്കുമ്പോള്‍ സ്വര്‍ണത്തിന്റെ അപ്പോഴത്തെ വിപ ണി വില അനുസരിച്ചുള്ള തുക നിക്ഷേപകര്‍ക്ക് തിരികെ ലഭിക്കും. ഇതിന് പുറമെ നിശ്ചിത പലിശയും ലഭ്യമാകും. പ്രതിവര്‍ഷം 2.5 ശതമാനം പലിശയാണ് ഇപ്പോള്‍ വില്‍പ്പന നടത്തുന്ന ഗോള്‍ഡ് ബോണ്ടുകള്‍ നല്‍കുന്നത്. ഇത് ഗോള്‍ഡ് ബോണ്ടുകളുടെ പ്രധാന ആകര്‍ഷണീയതയാണ്. അര്‍ധവാര്‍ഷികാടിസ്ഥാനത്തിലാണ് പലിശ നിക്ഷേപകര്‍ക്ക് ലഭിക്കുക.
സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് സോവറെയ്‌ന്‍ സ്വര്‍ണ ബോണ്ടുകള്‍. സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നത് തീര്‍ത്തും ചെലവേറിയ രീതിയാണ്. ഇത് ഒരു നിക്ഷേപ മാര്‍ഗമേയല്ല. സ്വര്‍ണം നാണയങ്ങളായി ജ്വല്ലറികളില്‍ നിന്നു വാങ്ങാവുന്നതാണ്. പക്ഷേ സ്വര്‍ണത്തിന്റെ പരിശുദ്ധി എത്രത്തോളമുണ്ടെന്ന പ്രശ്‌നമുണ്ട്. സ്വര്‍ണ നാണയങ്ങള്‍ക്ക് ചില ജ്വല്ലറികള്‍ പണിക്കൂലി ഈടാക്കാറുമുണ്ട്. സ്വര്‍ണ നാണയങ്ങള്‍ കൈവശം വെക്കുന്നതില്‍ റിസ്‌കുണ്ട്. ബാങ്ക് ലോക്കറുകളില്‍ സൂക്ഷിക്കുന്നതാക്കട്ടെ ചെലവുള്ള ഏര്‍പ്പാടാണ്.
ഭൗതികരൂപത്തില്‍ സ്വര്‍ണം കൈവശം വെക്കുന്നതിലെ റിസ്‌ക് ഒഴിവാക്കുന്നതാണ് നല്ലത്. അതിനാല്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതിന് സ്വര്‍ണ ബോണ്ടുകളും ഗോള്‍ ഡ് ഇടിഎഫുകളും ഗോള്‍ഡ് ഫണ്ടുകളു മാണ് കൂടുതല്‍ പരിഗണനീയം. ഇതില്‍ തന്നെ ഗോള്‍ഡ് ബോണ്ടുകളാണ് മികച്ചത്.
കേന്ദ്രസര്‍ക്കാര്‍ സ്വര്‍ണ ഇറക്കുമതി കുറയ്‌ക്കുകയെന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനായി ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായി സോവറൈന്‍ സ്വര്‍ണ ബോണ്ടുകള്‍ പുറത്തി റക്കുന്നത് റിസര്‍വ് ബാങ്കാണ്. സ്വര്‍ണ ബോ ണ്ടുകളില്‍ ഡീമാറ്റ് രൂപത്തിലും അല്ലെതെയും നിക്ഷേപിക്കാം. ഡീമാറ്റ് രൂപത്തില്‍ അപേക്ഷിക്കുമ്പോള്‍ 50 രൂപയുടെ കിഴിവ് ലഭ്യമാകും. റിസര്‍വ് ബാങ്ക് ബോണ്ട് വില്‍പ്പന നട ത്തുന്ന സമയങ്ങളിലാണ് ഇവ വാങ്ങാന്‍ നിക്ഷേപകര്‍ക്ക് അവസരം ലഭിക്കുന്നത്.
അതേ സമയം ഈ ബോണ്ടുകള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്‌തിരിക്കു ന്നതിനാല്‍ അവ വഴി വാങ്ങാനും അവസര മുണ്ട്. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചി (എന്‍എസ്‌ഇ)ലെയും ബോംബെ സ്റ്റോക്ക് എ ക്‌സ്‌ചേഞ്ചി (ബിഎസ്‌ഇ)ലെയും കാഷ് വിഭാഗത്തിലൂടെയാണ് സ്വര്‍ണ ബോണ്ടുകളുടെ യൂ ണിറ്റുകള്‍ ഓഹരികള്‍ വാങ്ങുന്നതു പോലെ നിക്ഷേപകര്‍ക്ക് വാങ്ങാന്‍ സാധിക്കുക. എന്നാല്‍ ഇവയിലെ വ്യാപാര വ്യാപ്‌തം താരതമ്യേന വളരെ കുറവാണ്.
ഇടിഎഫുകളും ഗോള്‍ഡ് ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണ ബോണ്ടുക ള്‍ക്കുള്ള ഏറ്റവും പ്രധാന മേന്മ നിശ്ചിത പലിശ ലഭിക്കുന്നുവെന്നതാണ്. ഇടിഎഫു കളില്‍ നിന്നോ ഗോള്‍ഡ് ഫണ്ടുകളില്‍ നി ന്നോ പലിശ ലഭ്യമല്ല.
സ്വര്‍ണ ബോണ്ട് പണയം വെച്ച് ബാങ്കുകളില്‍ നിന്നും വായ്‌പ എടുക്കാം. സ്വര്‍ണ വിലയുടെ 75 ശതമാനം വരെയാണ് വായ്‌പയായി ലഭിക്കുക.
നിക്ഷേപ ചെലവ് പരിഗണിക്കുമ്പോഴും സ്വര്‍ണ ബോണ്ടുകളാണ് മികച്ചത്. ഗോള്‍ഡ് ഇടിഎഫുകള്‍ക്കും ഗോള്‍ഡ് ഫണ്ടുകള്‍ക്കും ഫണ്ട് മനേജ്‌മെന്റ് ചാര്‍ജ് ബാധകമാണ്. എ ന്നാല്‍ ഫണ്ടുകളുടെ പരിപാലന ചെലവ് എന്ന പേരില്‍ യാതൊരു ചാര്‍ജും സ്വര്‍ണ ബോ ണ്ടുകളില്‍ ഈടാക്കുന്നില്ല.
നികുതി ആനുകൂല്യം കണക്കിലെടുക്കു മ്പോഴും ഗോള്‍ഡ് ബോണ്ടുകളാണ് മെച്ചം. ഗോള്‍ഡ് ബോണ്ടുകള്‍ കാ ലയളവ് പൂര്‍ത്തിയാകുന്നതു വരെ കൈവശം വെച്ചാല്‍ ദീര്‍ഘകാല മൂലധന നേട്ട നികുതി നല്‍കേണ്ടതില്ല. കാലയളവ് പൂര്‍ത്തി യാകുന്നതിന് മുമ്പ് വിറ്റാല്‍ മാ ത്രമാണ് മൂലധന നേട്ട നികു തി ബാധകമാകുന്നത്. സ്വര്‍ ണത്തില്‍ നിക്ഷേപിക്കുന്ന മറ്റൊരു പദ്ധതിക്കും ഈ ആനുകൂല്യമില്ല.