ലോകത്തിന്റെ പരിച്ഛേദം എന്നു വിശേഷിപ്പിക്കാവുന്ന ആഗോള ഗ്രാമം പെരുന്നാള്‍ കാലത്തും സജീവമാകും
ദുബായ് : എണ്‍പതിലധികം വിവിധ സംസ്‌കാരങ്ങളെ പ്രതിനിധികരിക്കുന്ന പവലിയനുകള്‍ പ്രവര്‍ത്തിക്കുന്ന ആഗോള ഗ്രാമത്തിന്റെ പ്രവര്‍ത്തനം നാലാഴ്ച കൂടി നീട്ടി.
എല്ലാ വര്‍ഷവും ആറു മാസം പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ വില്ലേജ് ഇക്കുറി ഏഴാം മാസത്തിലും പ്രവര്‍ത്തിക്കും.
പെരുന്നാള്‍ അവധി ദിനങ്ങളിലും ഇക്കുറി ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശിക്കാനാകുമെന്ന് സംഘാടകര്‍ അറിയിച്ചു. സാധാരണ ഗതിയില്‍ ഏപ്രില്‍ പത്തിന് മുമ്പ് ഗ്ലോബല്‍ വില്ലേജിന് സമാപനം കുറിക്കേണ്ടതാണ്.
കഴിഞ്ഞ തവണയും റമദാനോട് അനുബന്ധിച്ച് പത്തു ദിവസം കൂടി ഗ്ലോബല്‍ വില്ലേജ് പ്രവര്‍ത്തിച്ചിരുന്നു. ഈ സന്ദര്‍ഭത്തിലും സന്ദര്‍ശകരുടെ ഒഴുക്ക് ഉണ്ടാക്കിയിരുന്നു. ഇത് കണക്കിലെടുത്താണ് ഇക്കുറി നാലാഴ്ച കൂടി ഗ്ലോബല്‍ വില്ലേജ് തുറന്ന് പ്രവര്‍ത്തിക്കുന്നതെന്ന് സൂചനയുണ്ട്.
പുതിയ തീരുമാന പ്രകാരം മെയ് ഏഴുവരെയാകും ഗ്ലോബല്‍ വില്ലേജ് പ്രവര്‍ത്തിക്കുക.
ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശിക്കാന്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് പതിനഞ്ചും ഗേറ്റില്‍ എത്തി ടിക്കറ്റ് കൗണ്ടര്‍ വഴി പ്രവേശനം തേടുന്നവര്‍ക്ക് ഇരുപതും ദിര്‍ഹവുമാണ് നിരക്കുകള്‍.