യുഎഇയ്‌ക്കെതിരെയുള്ള ആക്രമണം-ശക്തമായി അപലപിച്ച് ജിസിസി രാജ്യങ്ങള്‍

uae

സൗദി അറേബ്യ, ഒമാന്‍, കുവൈത്ത് ഉള്‍പ്പടെയുള്ള അറബ് രാജ്യങ്ങള്‍ യുഎഇയ്ക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു.

റിയാദ് : യുഎഇയ്‌ക്കെതിരെ നടന്ന ഹൂതി ആക്രമണങ്ങളെ ജിസിസി രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു.

സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുള്ള രാജകുമാരന്‍ യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹിയാനെ ഫോണില്‍ വിളിച്ച് സൗദിയുടെ ശക്തമായ പിന്തുണയും ഐക്യദാര്‍ഢ്യവും വാഗ്ദാനം ചെയ്തു.

യുഎഇയുടെ സിവിലിയന്‍ മേഖലകളെ ടാര്‍ഗറ്റ് ചെയ്യുന്ന ഭീകരവാദ ശക്തികളുടെ നടപടികളെ ശക്തമായി അപലപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അനുശോചനവും അദ്ദേഹം അറിയിച്ചു. പരിക്കേറ്റവര്‍ ഉടന്‍ തന്നെ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

അബുദാബി പെട്രോളിയം സംഭരണശാലയ്‌ക്കെതിരെ നടന്ന ആക്രമണങ്ങളില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും യുഎഇയ്ക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും ഒമാന്‍ വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ.നയിഫ് അല്‍ ഹജരാഫും യുഎഇ തലസ്ഥാനത്തിനെതിരെ നടന്ന ഡ്രോണ്‍ ആക്രമണങ്ങളെ അപലപിച്ചു. ഭീകരര്‍ നടത്തുന്ന ഭീരുത്വ നടപടിയാണിതെന്നും ഇതിന് ശക്തമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ജിസിസി രാജ്യങ്ങള്‍ യുഎഇയ്‌ക്കൊപ്പമുണ്ടെന്നും അതിര്‍ത്തിയും ഭൂമിയും ജനങ്ങളേയും സംരക്ഷിക്കാനുള്ള യുഎഇയുടെ അവകാശം സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബര്‍ അല്‍ സാബ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് അനുശോചനവും അറിയിച്ചു. ഭീകരതയ്‌ക്കെതിരെ അബുദാബി കൈക്കൊള്ളുന്ന എന്തു നടപടിയേയും പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് ഡോ അഹമദ് നാസര്‍ അല്‍ മൊഹമദ് അല്‍ സബയും ആക്രമണത്തെ ശക്തമായി അപലപിച്ചു. ഖത്തര്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളുടെ വിദേശ കാര്യമന്ത്രാലയങ്ങളും യുഎഇയ്ക്ക് നേര്‍ നടന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചു പ്രസ്താവന നടത്തി.

യുഎഇയ്‌ക്കെതിരെ നടന്ന ഭീകരാക്രമണങ്ങളെ അപലപിക്കുന്നതായി യുഎസ് ദേശീയ സുരക്ഷാ ഉപദേശകന്‍ ജെയ്ക് സള്ളിവന്‍ പ്രസ്താവനയില്‍ പറഞ്ഞു. യുഎഇയുടെ സുരക്ഷയില്‍ യുഎസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Around The Web

പ്രവാസികളെയും, ഐടി പ്രഫഷനലുകളെയും കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനു #മൂവ്2കേരള ക്യാമ്പയിൻ : കോ-വര്‍ക്കിംഗ് സ്പേസസ് ഇടങ്ങളുടെ ആവശ്യകത മനസിലാക്കാന്‍ ഐടി പാര്‍ക്കുകളുടെ ആഭിമുഖ്യത്തില്‍ സര്‍വെ

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES