മലയാളത്തിന്റെ പ്രിയഗായകന്‍ ജി വേണുഗോപാലിന് ഇന്ന് 60-ാം പിറന്നാള്‍. സിനിമാ-പിന്നണി ഗാന രംഗത്തുള്ളവര്‍ ഗായകന് ആശംസകള്‍ അറിയിച്ചു. മന്ത്രി കടകംപള്ളി നേരിട്ട് വസതിയിലെത്തി ആശംസകള്‍ അറിയിച്ചു. ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അദ്ദേഹം പങ്കുവെച്ചു.
കടകപള്ളിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
മലയാളത്തിന്റെ പ്രിയ ഗായകന്‍ ശ്രീ. ജി.വേണുഗോപാലിന്റെ ജന്മദിനത്തില്‍ നേരില്‍ കണ്ടു ആശംസയര്‍പ്പിച്ചു. അദ്ദേഹം മലയാളിക്ക് സമ്മാനിച്ച ഓരോ സംഗീതാനുഭവവും നമ്മെ മാസ്മരികമായ ഒരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നതാണ്. വേണുഗോപാല്‍ പാടിയ മിക്കവാറുമെല്ലാ പാട്ടുകളില്‍ നിന്നും നമുക്ക് അനുഭവിച്ചറിയാനാവുക ശുദ്ധമായ സംഗീതമാണ്.
വേറിട്ട ആലാപന ശൈലിയും, ഇമ്പമാര്‍ന്ന ശബ്ദവുമായി മലയാളത്തിന്റെ മാണിക്യകുയിലായ ജി. വേണുഗോപാലിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ നേരുന്നു. അദ്ദേഹത്തിന് ഇനിയുമേറെ ഗാനങ്ങള്‍ നമുക്കായി പാടാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.