കൊച്ചി: തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധനവില കൂടി. പെട്രോളിന് ഇന്ന് 29 പൈസയും ഡീസലിന് 33 പൈസയുമാണ് കൂടിയത്. ഇതോടെ രാജ്യത്ത് എല്ലായിടത്തും ഇന്ധന വില സര്‍വ്വകാല റെക്കോര്‍ഡിലെത്തി. തിരുവനന്തപുരത്ത് ഇന്ന് പെട്രോള്‍ വില 90 രൂപ 61 പൈസയാണ്. ഡീസലിന് 84 രൂപ 89 പൈസയും. കൊച്ചിയില്‍ ഇന്നത്തെ ഡീസലിന്റെ വില 83 രൂപ 48 പൈസയും പെട്രോളിന് 88 രൂപ 93 പൈസയുമാണ്.











