ഡല്‍ഹി: രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 26 പൈസയും വര്‍ധിച്ചു. രണ്ട് ആഴ്ചക്കിടയില്‍ ഡീസലിന് 2.99 രൂപയും പെട്രോളിന് 2.04 രൂപയാണ് കൂടിയത്. കഴിഞ്ഞ 16 ദിവസത്തിനിടെ 13 തവണയാണ് ഇന്ധനവില കൂട്ടിയത്.
രണ്ടു മാസത്തെ ഇടവേളക്കു ശേഷം നവംബര്‍ 20 നാണ് എണ്ണക്കമ്പനികള്‍ പ്രതിദിന വിലപുതുക്കല്‍ ആരംഭിച്ചത്. പാചക വാതകത്തിന്റെ വിലയും വര്‍ധിപ്പിച്ചിരുന്നു. ഗാര്‍ഹികാവശ്യത്തിനുളള പചക വാതകത്തിന് ഒറ്റയടിക്ക് 50 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്.











