ഒമാന്‍ സര്‍ക്കാരിന്റെ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനിയുടെ കീഴിലുള്ള ഖേദ്മ സെന്ററുകളിലാണ് പുതിയ സംരംഭകര്‍ക്ക് സഹായകമായി സൗജന്യങ്ങള്‍.
മസ്കറ്റ് : വ്യവസായ സൗഹൃദത്തിന് പുതിയ നിര്‍വചനം ഒരുക്കി ചെറുകിട സംരംഭകര്‍ക്ക് വന്‍ വാഗ്ദാനങ്ങളുമായി ഒമാന്‍ സര്‍ക്കാര്‍.
മൈക്രോ സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എസ്എംഇ ഡെവലപ്‌മെന്റ് അഥോറിറ്റി (എസ്എംഇഡിഎ)യുടെ ആഭിമുഖ്യത്തിലാണ് സൗകര്യങ്ങള്‍ ഒരുക്കുക. ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനിയുടെ പങ്കാളിത്തതോടെ രാജ്യത്തെ വിവിധ നഗരങ്ങളില്‍ ആരംഭിക്കുന്ന ഖേദ്മ കേന്ദ്രങ്ങളില്‍ മൈക്രോ സംരംഭകര്‍ക്ക് ഫ്രീ ാൊഫീസ് സ്‌പേസും വൈദ്യുതിയും വെള്ളവും നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇതിനൊപ്പം സംരംഭകര്‍ക്ക് സാങ്കേതികവും വിപണന വൈദഗ്ദ്ധ്യത്തിനും പരിശീലനവും സഹായവും നല്‍കും.
പൊതുമേഖലയിലേയും സ്വകാര്യ മേഖലയിലേയും സ്ഥാപനങ്ങളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇതെന്ന് ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് സെന്റര്‍ ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ അഹ്‌മദ് അല്‍ സെയിദി പറഞ്ഞു.
ഒമാനില്‍ ഏകദേശം 62,335 എസ്എംഇ കളാണുള്ളത്. കഴിഞ്ഞ 12 മാസത്തിനിടെ 15,000 സംരംഭങ്ങളാണ് ഈ ഗണത്തില്‍ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 ശതമാനം വര്‍ദ്ധനവാണ് ഇത്.