കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് വിലക്ക്. ഫ്രാങ്കോ മുളയ്ക്കലിന്റെ അപേക്ഷ അംഗീകരിച്ച കോട്ടയം കോടതിയാണ് റിപ്പോര്‍ട്ടിങ്ങിന് വിലക്കേര്‍പ്പെടുത്തി ഉത്തരവിട്ടത്. നാളെ മുതല്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ നടപടികള്‍ ആരംഭിക്കും. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലാണ് ഫ്രാങ്കോ വിചാരണ നേരിടുന്നത്.











