യു.എ.ഇ: അബൂദബി ഷെഖ്ബൂത്ത് നഗരിയില്‍ നാല് പുതിയ പാര്‍ക്കുകള്‍ തുറന്നു. കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍, വിനോദ സൗകര്യങ്ങള്‍, ബാര്‍ബിക്യൂ ഏരിയകള്‍, ഇരിപ്പിടങ്ങള്‍, മരങ്ങളും ചെടികളുമായുള്ള ഹരിത ഇടങ്ങള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവയോടെയാണ് പുതിയ പാര്‍ക്കുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.
150 ദശലക്ഷം ദിര്‍ഹം മുതല്‍മുടക്കില്‍ 24,575 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പുതിയ പാര്‍ക്കുകള്‍ നിര്‍മിച്ചതെന്ന് അബൂദബി സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. 6,565 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് രണ്ട് പാര്‍ക്കുകള്‍. 7,188 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലും 4,257 ചതുരശ്ര മീറ്ററിലുമാണ് മറ്റു രണ്ടു പാര്‍ക്കുകള്‍ നിര്‍മിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിനോദത്തിനും ഉല്ലാസത്തിനും വ്യായാമത്തിനും സൗകര്യപ്രദമായ സൗകര്യങ്ങളാണ് പുതിയ പാര്‍ക്കുകളില്‍ സജ്ജീകരിച്ചിരിക്കുന്നത്.
















