ബെംഗളൂരു: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്‌സന്‍(49) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് പുലര്‍ച്ചെയായിരുന്നു അന്ത്യം. കടുത്ത പുറം വേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ചുമണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഇന്ത്യന്‍ ഫുട്‌ബോള്‍ കണ്ട ഏറ്റവും മികച്ച മിഡില്‍ ഫീല്‍ഡര്‍മാരില്‍ ഒരാളായ ചാപ്മാന്‍ 1991 മുതല്‍ 2001 വരെ രാജ്യത്തിനു വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. ഐ.എം വിജയനും ജോപോള്‍ അഞ്ചേരിയും രാമന്‍ വിജയനുമൊക്കെ കളിച്ച എഫ്.സി കൊച്ചിന്റെ സുവര്‍ണ സംഘത്തിന്റെ മധ്യനിര നിയന്ത്രിച്ചത് ഈ കര്‍ണാടകക്കാരന്‍ ആയിരുന്നു.
നിലവില്‍ കോഴിക്കോട് ആസ്ഥാനമായ ക്വാര്‍ട്‌സ് എഫ്.സിയുടെ മുഖ്യ പരിശീലകനായിരുന്നു ചാപ്മാന്‍. അടുത്തിടെയാണ് ക്വാര്‍ട്സിനെ പ്രീമിയര്‍ ലീഗ് ക്ലബ്ബ് ഷെഫീല്‍ഡ് യുണൈറ്റഡ് ഏറ്റെടുത്തത്.


















