മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒ ചന്ദ കൊച്ചാറിന് ജാമ്യം. മുംബൈ കോടതിയാണ് ജാമ്യം അനുവദിച്ചത്. അഞ്ചു ലക്ഷം രൂപ കോടതിയില്‍ കെട്ടിവെയ്ക്കണമെന്നും കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുതെന്നും ഉത്തരവില്‍ പറയുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ പരാതിയിലാണ് ചന്ദ കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ മേധാവി വേണുഗോപാല്‍ ദൂത് എന്നിവര്‍ക്ക് ഫെബ്രുവരി ഒന്നിന് കേസ് പരിഗണിച്ച പ്രത്യേകകോടതി സമന്‍സ് അയച്ചത്.ചന്ദ ഐസിഐസിഐ ബാങ്ക് മേധാവിയായിരിക്കെ വിഡിയോകോണ്‍ ഗ്രൂപ്പിന് വഴിവിട്ട് വായ്പ് അനുവദിച്ചതായും അതിലൊരു ഭാഗം ഭര്‍ത്താവിന്റെ കമ്പനിയില്‍ വിഡിയോകോണ്‍ ഗ്രൂപ്പ് മേധാവിയുടെ നിക്ഷേപമായി എത്തിയെന്നുമാണ് ആരോപണം.
2017ല്‍ ഈ കേസ് സിബിഐ ഏറ്റെടുത്തിരുന്നു. കളളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ചന്ദ കോച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍ എന്നിവരെ 2020 സെപ്റ്റംബറില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം ചന്ദ കൊച്ചാറിന്റെ ജാമ്യാപേക്ഷയെ ഇഡി ശക്തമായി എതിര്‍ത്തു.











