ഗാന്ധിനഗര്‍: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായമാധവ് സിങ് സോളങ്കി (94) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി അദ്ദേഹം ചികില്‍സയിലായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി ആയിരിക്കെ കേരളത്തിന്റെ ചുമതല വഹിച്ചിട്ടുണ്ട്.
ഗുജറാത്തിലെ കരുത്തനായ കോണ്‍ഗ്രസ് നേതാവായിരുന്നു മാധവ് സിങ് സോളങ്കി. മുന്ന് തവണ മുഖ്യമന്ത്രിയായ മാധവ് സിങ് സോളങ്കിയാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ ഖാം ഫോര്‍മുല നടപ്പാക്കിയത്. സാമൂഹിക സാമ്പത്തിക പിന്നോക്ക വിബാഗങ്ങള്‍ക്ക് വേണ്ടിയുളള സംവരണം ആദ്യമായി നടപ്പാക്കിയതും സോളങ്കിയാണ്.