മുംബൈ: മുന്‍ ആസ്ട്രേലിയന്‍ ക്രിക്കറ്ററും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു. മുംബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഐ.പി.എല്ലിലുള്‍പ്പടെ കമന്റേറ്ററായി തിളങ്ങിയ ജോണ്‍സ് ടൂര്‍ണമെന്റിന്റെ പുതിയ എഡിഷനായാണ് മുംബൈയിലെത്തിയത്.
1984 മുതല്‍ 1992 വരെ നീണ്ടുനിന്ന എട്ട് വര്‍ഷത്തെ ക്രിക്കറ്റ് കരിയറില്‍ 52 ടെസ്റ്റുകളിലും 164 ഏകദിനങ്ങളിലും ജോണ്‍സ് ആസ്ട്രേലിയക്കായി കളിച്ചിട്ടുണ്ട്. ടെസ്റ്റ് മല്‍സരങ്ങളില്‍ 46.55 ശരാശരിയോടെ 3631 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 11 സെഞ്ച്വറികളും 14 അര്‍ധ സെഞ്ച്വറികളും ടെസ്റ്റ് കരിയറില്‍ ഉള്‍പ്പെടുന്നു.
ഏകദിന മല്‍സരങ്ങളില്‍ 6068 റണ്‍സാണ് അദ്ദേഹം നേടിയത്. 44.61 ആണ് ശരാശരി. ഏഴ് സെഞ്ച്വറികളും 46 അര്‍ധ സെഞ്ച്വറികളും ഏകദിനത്തില്‍ നേടിയിട്ടുണ്ട്.