സ്വര്‍ണക്കടത്തിനായി ടെലഗ്രാം ഗ്രൂപ്പ് രൂപീകരിച്ചെന്ന് സരിത്തിന്റെ മൊഴി. കള്ളക്കടത്തിന് വേണ്ടി ടെലിഗ്രാം വഴി ഗ്രൂപ്പുണ്ടാക്കിയെന്നും ഇതിന് സിപിഎം കമ്മിറ്റി എന്ന് പേര് നല്‍കിയെന്നുമാണ് സരിത്ത് എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കിയത്.
സന്ദീപ് നായരാണ് ഗ്രൂപ്പുണ്ടാക്കിയത്. തന്നെയും സ്വപ്‌നയേയും ഗ്രൂപ്പില്‍ ചേര്‍ത്തു. സ്വര്‍ണക്കടത്തിലെ മുഖ്യപ്രതിയായ ഫൈസല്‍ ഫരീദിനെ തനിക്ക് നേരിട്ട് അറിയില്ലെന്നും റമീസിനാണ് ഫൈസലുമായി നേരിട്ട് ബന്ധമെന്നും സരിത്തിന്റെ മൊഴിയില്‍ പറയുന്നു.