ബെംഗളൂരു: മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ആയിരുന്ന ഫ്രാന്‍സിസ് ഇഗ്നേഷ്യസ് അന്തരിച്ചു. ജോലിക്കിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം നാളെ 10 മണിക്ക് പുത്തന്‍പള്ളി സെമിത്തേരിയില്‍ നടക്കും.
ബെംഗളൂരുവിലെ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസില്‍ മാര്‍ക്കറ്റിങ് ആന്റ് സെയില്‍ മാനേജരായിരുന്നു അദ്ദേഹം. 1992 ല്‍ ഇന്ത്യന്‍ ടീമിന് വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്. 1986 വരെ ഐ.എം വിജയനും സത്യനുമൊപ്പം കേരള പോലീസിന് വേണ്ടി കളിച്ചു. 1986 ലാണ് ഐടിഎ യില്‍ ചേര്‍ന്നത്. 2000 വരെ ഐടിഐ എഫ്‌സിക്ക് വേണ്ടി കളിച്ചു. ഫെഡറേഷന്‍ കപ്പ്, സിസേഴ്‌സ് കപ്പ്, ഡ്യൂറന്‍ഡ് കപ്പ് ടൂര്‍ണമെന്റുകളും കളിച്ചിട്ടുണ്ട്.