ബ്യൂനസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ഡിയാഗോ മറഡോണ(60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയിലായിരുന്നു അന്ത്യം. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹം രണ്ടാഴ്ച മുമ്പാണ് ആശുപത്രി വിട്ടത്. രോഗമുക്തി നേടിവരുന്നതിനിടെയാണ് മരണത്തിന് കീഴടങ്ങിയത്.
1986ല്‍ അര്‍ജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകനായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര ഫുട്‌ബോളില്‍ അര്‍ജന്റീനക്ക് വേണ്ടി 91 കളികള്‍ കളിച്ച മറഡോണ 34 ഗോളുകള്‍ നേടിയിട്ടുണ്ട്. തനിക്ക് മഹാനായ സുഹൃത്തിനെ നഷ്ടമായി. ലോകത്തിന് ഇതിഹാസത്തെയും. ഇനി സ്വര്‍ഗത്തില്‍ പന്തുതട്ടാം- വിഖ്യാത താരം പെലെ കുറിച്ചു. ഏറ്റവും ദുഖഭരിതമായ ദിനമാണെന്നാണ് മറഡോണയുടെ സ്‌നേഹ വാല്‍സല്യങ്ങളും വിമര്‍ശനവും ഒരുപോലെ ഏറ്റുവാങ്ങിയ മെസ്സി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.











