തിരുവനന്തപുരം: കോവിഡ് ചികിത്സയ്ക്കായി മൂന്ന് കോടിയോളം വരുന്ന സുരക്ഷാ കിറ്റുകള്‍ സംസ്ഥാന ആരോഗ്യവകുപ്പിന് കൈമാറി ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്‌ലിപ്കാര്‍ട്ട്. 50,000 പി.പി.ഇ കിറ്റുകളും ഷൂ കവറുകളും 20,000 എന്‍95 മാസ്‌കുകളും ഉള്‍പ്പെടുന്നതാണിത്.
ആരോഗ്യമന്ത്രി കെ. കെ ശൈലജ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ സഹായം ഏറ്റുവാങ്ങിയത്.
ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ രജനീഷ്, ധീരജ് കപൂര്‍, നീല്‍ ക്രിസ്റ്റഫര്‍ കാസ്റ്റെലിനോ, ഗിരിധര്‍ പി (കോര്‍പ്പറേറ്റ് അഫയേഴ്‌സ് & ഗവണ്‍മെന്റ് റിലേഷന്‍സ് ടീം സൗത്ത് ഇന്ത്യ), ശ്രീമതി സാറാ വനിത ഗിദിയോന്‍, ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നുള്ള മഹേഷ് തുടങ്ങിയവരും പങ്കെടുത്തു.
https://www.facebook.com/sajuconnects/posts/10223726818261191


















