എല്ലാ മാസവും 25 ന് ചേരുന്ന അവലോകന യോഗത്തിലാണ് രാജ്യാന്തര വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് അനുസരിച്ച് ഇന്ധന വില പുനര്‍നിര്‍ണ്ണയിക്കുക.
ദുബായ് : ഇതാദ്യമായി യുഎഇയില്‍ പെട്രോള്‍ വില ലിറ്ററിന് മൂന്നു ദിര്‍ഹത്തിലേറെയായി. മാര്‍ച്ച് ഒന്നു മുതല്‍ പെട്രോള്‍ സ്‌പെഷ്യല്‍ ലിറ്ററിന് 3,12 ആയി.
സൂപ്പറിന് 3.23 ഉം 91 ഇ പ്ലസിന് 3,05 ദിര്‍ഹവുമായി. ഡിസല്‍ ലിറ്ററിന് 3.19 ദിര്‍ഹമാണ് പുതിയ നിരക്ക്.
കഴിഞ്ഞ മാസത്തേക്കാള്‍ ശരാശരി മുപ്പത് ഫില്‍സോളം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
ഈ വര്‍ഷം ജനുവരിയില്‍ സൂപ്പര്‍ പെട്രോളിന് 2.63 ദിര്‍ഹമായിരുന്നു സെപ്ഷ്യലിന് 2.53 ഉം ഇ പ്ലസ് 91 ന് 2.46 ദിര്‍ഹവുമായിരുന്നു. ഡീസല്‍ വില ലിറ്ററിന് 2.56 ഉം ആയിരുന്നു.
യുക്രയിനെതിരെ റഷ്യ യുദ്ധം ആരംഭിച്ചതോടെ രാജ്യന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ നിരക്ക് വര്‍ദ്ധന അനിവാര്യമായത്.
റഷ്യക്കെതിരെ യൂറോപ്യന്‍ യൂണിയനും യുഎസ്സും ഉപരോധം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ക്രൂഡോയില്‍ വില പിന്നേയും ഉയരുകയായിരുന്നു. ബാരലിന് 100 ഡോളറിന് മുകളിലെത്തിയ വില വരും ദിനങ്ങളില്‍ 115 ഡോളറിലെത്തുമെന്നാണ് ഗോള്‍ഡ്മാന്‍ അനലിസ്റ്റ് പ്രവചിക്കുന്നത്.