തിരുവനന്തപുരം: ഇ.എം.സി.സി വിവാദത്തില്‍ പ്രതിഷേധം കടുക്കുന്നു. 27 ന് തീരദേശ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് മത്സ്യമേഖല സംരക്ഷണ സമിതി. മത്സ്യ മേഖലയെ സ്വകാര്യമേഖലക്ക് തീറെഴുതാണ് ശ്രമമെന്നും കരാര്‍ പിന്‍വലിക്കും വരെ പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കുമെന്നും മത്സ്യമേഖല സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു. 27 ന് ഹാര്‍ബറുകള്‍ സ്തംഭിക്കുമെന്നും തിങ്കളാഴ്ച ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ ഓഫീസ് ഉപരോധിക്കുമെന്നും സമിതി ഭാരവാഹികള്‍ വ്യക്തമാക്കി.
അതേസമയം ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ സംബന്ധിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ മേഴ്സിക്കുട്ടിയമ്മ തള്ളി. എന്തും പറയാനുളള ഉളുപ്പില്ലായ്മയാണ് പ്രതിപക്ഷ നേതാവിനെന്നും അദ്ദേഹത്തിന്റേത് ഉണ്ടയില്ലാ വെടിയാണെന്നും രമേശ് ചെന്നിത്തലക്ക് പ്രസ്താവന തിരുത്തി മാപ്പ് പറയേണ്ടി വരുമെന്നും പറഞ്ഞു.