പ്രേമന്‍ ഇല്ലത്ത്
കുവൈറ്റില്‍ മത്സ്യത്തൊഴിലാളികളുടെ ക്ഷാമം കാരണം പ്രാദേശിക മത്സ്യബന്ധനത്തെയും വില്‍പ്പനയെയും കാര്യമായി ബാധിക്കുന്നു. അതിനാല്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന മത്സ്യത്തൊഴിലാളികളെ ഉടനെ തിരിച്ചെത്തിക്കാനുളള സൗകര്യം ഒരുക്കണമെന്ന് കുവൈറ്റ് ഫിഷര്‍മെന്‍ യൂണിയന്‍ (kfu ) മേധാവി ‘ ധഹര്‍ അല്‍ സയ്യാന്‍ ‘ ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികളുടെ കുറവ് വില വര്‍ധനവിനും മത്സ്യദൗര്‍ലഭ്യത്തിനും ഇടയാക്കും. കൂടാതെ മത്സ്യലേലം റസ്‌റ്റോറന്റുകള്‍ക്കും സ്റ്റാളുകള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയത് ഷര്‍ക്ക്, ഫഹാഹീല്‍ മാര്‍ക്കറ്റുകളിലും പുനസ്ഥാപിക്കണമെന്നും അത് ഉപഭോക്താക്കള്‍ക്ക് ഏറെ സഹായകരമാകുമെന്നും ധഹര്‍ അല്‍ സയ്യാന്‍ അഭിപ്രായപ്പെട്ടു.