മസ്‌ക്കത്ത്: കോവിഡ് വാക്സിന്റെ ആദ്യ ബാച്ച് ഒമാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. ഫൈസര്‍-ബയോഎന്‍ടെക് കമ്പനിയുടെ 15,600 ഡോസ് വാക്സിനാണ് രാജ്യത്ത് എത്തിയത്. ഞായറാഴ്ച്ച മുതല്‍ വാക്സിന്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യും. പ്രായമായവര്‍, മാറാവ്യാധികളുള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കുക.
രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനത്തിനും വിവിധ ഘട്ടങ്ങളിലായി വാക്സിന്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലഭ്യത കുറവായതിനാല്‍ ലക്ഷ്യമിടുന്ന ഗ്രൂപ്പിന്റെ 20 ശതമാനത്തിനാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ ലഭിക്കുക. കോവിഡ് വാക്സിന്റെ രണ്ടാമത്തെ ബാച്ച് ജനുവരിയിലാണ് രാജ്യത്തെത്തുക. ജനുവരിയില്‍ 28,000 ഡോസ് വാക്സിന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.