ഹനോയ്: വിയറ്റ്‌നാമില്‍ ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് പ്രതിരോധത്തില്‍ വിജയകരമായി മുന്നോട്ട് നീങ്ങുന്നതിനിടെയാണ് രാജ്യത്ത് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോവിഡിനെ ശക്തമായി ചെറുത്തു നിന്നതില്‍ ആഗോള പ്രശംസയും രാജ്യം പിടിച്ചുപറ്റിയിരുന്നു. പോഷ്യന്റ് 428 എന്ന സെന്‍ട്രല്‍ ഹോയ് ആന്‍ സിറ്റിയിലെ 70 കാരനാണ് മരിച്ചത്.
100 ദിവസങ്ങള്‍ക്ക് ശേഷം ജൂലായിലായിരുന്നു വിയറ്റ്‌നാമില്‍ വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 45 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രോഗം സ്ഥിരീകരിച്ച 45 പേരെ ഡനാംഗിലെ മൂന്ന് ആശുപത്രികളിലും രണ്ട് ക്ലിനിക്കുകളിലുമായാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ തുടര്‍ന്ന് തലസ്ഥാനമായ ഹാനോയില്‍ വ്യാപക കോവിഡ് പരിശോധന ആരംഭിച്ചു. പൊതു നിരത്തുകളിലെ വലിയ ആള്‍ക്കൂട്ടങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ബാറുകളും നെറ്റ് ക്ലബ്ബുകളുമെല്ലാം അടച്ചു പൂട്ടുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 509 കോവിഡ് കേസുകളാണ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.



















