മസ്കറ്റ് : ഒമാനില്‍ വീണ്ടും തീപിടിത്തം. നോര്‍ത്ത് ബാത്തിന ഗവര്‍ണറേറ്റില്‍ സഹം വിലായത്തിലെ ഒരു വാണിജ്യ സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞയുടന്‍ അഗ്നിശമന സേനാ വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെന്നും, അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ട്വിറ്ററിലൂടെ അറിയിച്ചു. തീപിടിത്തത്തില്‍ കാരണം വ്യക്തമല്ല. അന്വേഷണം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
فرق الدفاع المدني والإسعاف بمحافظة #شمال_الباطنة تستجيب وتكافح حريقاً شب في أحد المحال التجارية بولاية #صحم ،والجهود مستمرة للسيطرة على الحريق. #الهيئة_العامة_للدفاع_المدني_والإسعاف pic.twitter.com/VoRqy3nt5u
— الدفاع المدني والإسعاف – عُمان (@CDAA_OMAN) October 2, 2020
ഒക്ടോബര്‍ ഒന്നിലും ഒമാനില്‍ തീപിടിത്തമുണ്ടായി. സലാലയില്‍ ദോഫാര്‍ ഗവര്‍ണറേറ്റില്‍ ഔകത്ത്’ വ്യവസായ മേഖലയിലെ ഒരു മരപ്പണിശാലയുടെ അവശിഷ്ടങ്ങളിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനാ ഉടന്‍ തന്നെ സ്ഥലത്തെത്തി തീയണച്ചു. ആര്‍ക്കും പരിക്കേറ്റില്ല.















