അഹമ്മദാബാദ്: ഗുജറാത്ത് രാജ്‌കോട്ടിലെ കോവിഡ് ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ആറ് പേര്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ രാജ്കോട്ടിലെ ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. 11 കൊവിഡ് രോഗികളായിരുന്നു ഈ സമയത്ത് ഐ.സി.യുവില്‍ ഉണ്ടായിരുന്നത്.
തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. അഗ്‌നി ശമനാസേന തീപിടുത്തം നിയന്ത്രണ വിധേയമാക്കുകയാണ്. സംഭവത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അന്വേഷണം പ്രഖ്യാപിച്ചു.